checkpost

കൊല്ലം: ലോക്ക് ഡൗൺ ദുരിതങ്ങൾ താണ്ടി നാടണയാൻ ആര്യങ്കാവ് ചെക്ക് പോസ്റ്റിലെത്തുന്നവരുടെ എണ്ണം കൂടുന്നു. ഇന്നലെ 122 പേരാണ് പരിശോധനകൾ പൂർത്തിയാക്കി നാട്ടിലേക്ക് പ്രവേശിച്ചത്. ഇവരിൽ റെഡ്സോണുകളിൽ നിന്നെത്തിയ 74 പേരെ സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചു.

റെഡ് സോണുകൾക്ക് പുറത്ത് നിന്നെത്തിയ 48 പേർ ഗൃഹ നിരീക്ഷണത്തിലാക്കി. വിശദമായ ആരോഗ്യ പരിശോധന പൂർത്തിയാക്കിയാണ് ഇവരെ നാട്ടിലേക്ക് അയയ്ക്കുന്നത്. പരിശോധനയിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ബോദ്ധ്യപ്പെടുന്നവരെ ആശുപത്രിയിലേക്ക് മാറ്റാൻ ചെക്ക് പോസ്റ്റിൽ സൗകര്യമുണ്ട്. പുനലൂർ ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിൽ രണ്ട് സി.ഐമാർക്കാണ് ചെക്ക് പോസ്റ്റിന്റെ സുരക്ഷാ ചുമതല. ഇന്നും രാവിലെ മുതൽ ആളുകൾ എത്തുന്നുണ്ട്. നിരീക്ഷണ കേന്ദ്രത്തിലാക്കിയത്: 74 കൊല്ലം: 41 പത്തനംതിട്ട: 18 ആലപ്പുഴ : 8 തിരുവനന്തപുരം : 4 കോട്ടയം: 3