kim

സോൾ: രണ്ടാം ലോകമഹായുദ്ധ വിജയത്തിന്റെ 75ാം വാർഷിക ആഘോഷങ്ങൾക്കും കൊവിഡ് വൈറസ് വ്യാപനത്തിനെതിരെ റഷ്യ നടത്തുന്ന പ്രവർത്തനങ്ങൾക്കും ആശംസയറിയിച്ചു കൊണ്ട് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് കത്തയച്ചു. ഉത്തര കൊറിയൻ മാദ്ധ്യമമായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയാണ് വാർത്ത പുറത്തുവിട്ടത്.

ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ് പിംഗിന് ശബ്ദ സന്ദേശമയച്ചതിന് പിന്നാലെയാണ് കിം പുടിന് കത്തയച്ചിരിക്കുന്നത്. അയൽ രാജ്യങ്ങളോടുള്ള നയതന്ത്രബന്ധം ശക്തമാക്കുകയാണ് കിമ്മിന്റെ ലക്ഷ്യമെന്ന് വിദഗ്ദർ പറയുന്നു. യുദ്ധത്തിൽ റഷ്യ നേടിയ വിജയം കൊവിഡ് വ്യാപനം തടയുന്നതിലും ആവർത്തിക്കുമെന്നും ശക്തമായ റഷ്യയെ പടുത്തുയർത്താൻ ആശംസകൾ നേരുന്നതായും കിം കത്തിൽ പറയുന്നതായി വാർത്താ ഏജൻസി വ്യക്തമാക്കുന്നു.