photo
ദീപു ശശിധരനും അജിത്തും

കൊല്ലം: റോഡരികിൽ പാർക്ക് ചെയ്ത കാറിൽ വ്യാജ ചാരായവുമായി യുവ വ്യവസായി പിടിയിൽ. കൊട്ടാരക്കര ഇലക്ട്രോ ഇവന്റ്സ് എം.ഡി കൊട്ടാരക്കര കിഴക്കേക്കര ശബരിയിൽ ദിപു ശശിധരനെ(35)യും സുഹൃത്ത് പള്ളിക്കൽ കാതംബരിയിൽ അജിത്തിനെയുമാണ്(38) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര വൃന്ദാവൻ ജംഗ്ഷന് സമീപത്തായി കാറിലിരുന്ന് വ്യാജ ചാരായം കുടിക്കുന്നതിനിടയിലാണ് ഇവരെ കൊട്ടാരക്കര എസ്.ഐ രാജീവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരുടെ കൈവശം നിന്നും അര ലിറ്റർ വ്യാജ ചാരായവും പൊലീസ് കണ്ടെടുത്തു.