ak-balan

പാലക്കാട്: മറ്റുസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് അവർ വരുന്ന ജില്ലയിലെ കളക്ടറുടെയും എത്തേണ്ട ജില്ലയിലെ കളക്ടറുടെയും പാസ് നിർബന്ധമാണെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിബന്ധനകൾക്കനുസരിച്ചേ അതിർത്തികളിൽ നടപടികൾ പൂർത്തിയാക്കൂവെന്നും, ഇതാന്നുമില്ലാതെ അതിർത്തിയിൽ വന്ന് ബഹളം വയ്ക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.


പ്രതിരോധ നടപടികളുടെ ഭാഗമായ നിബന്ധനകൾ പാലിക്കാതെ വന്നാൽ സാമൂഹ്യ വ്യാപനത്തിന് സാധ്യതയുണ്ട്. ചെക്ക് പോസ്റ്റിൽ വന്ന് ബഹളമുണ്ടാക്കി സമ്മർദ്ദമുണ്ടാക്കി അതിർത്തികടക്കാമെന്ന് കരുതരുത്. വരുന്നത് റെഡ് സോണിൽ നിന്നാണെങ്കിൽ വാഹനങ്ങളിൽ ചുവന്ന സ്റ്റിക്കർ പതിക്കണം. മറ്റ് സോണിൽ നിന്നും വരുന്ന വാഹനങ്ങളിൽ പച്ച സ്റ്റിക്കറും പതിപ്പിക്കും. വാളയാർ ചെക്ക് പോസ്റ്റിൽവച്ച് സ്റ്റിക്കർ പതിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിരവധിപ്പേരാണ് അതിർത്തികളിൽ പാസ് ഇല്ലാതെ എത്തി കുടുങ്ങിക്കിടക്കുന്നത്.ഇത് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സർക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.