photo
ബൈജുവും ജോണും രമേശനും പൊലീസ് സംഘത്തോടൊപ്പം

കൊല്ലം: വീട്ടിൽ ചാരായം വാറ്റുന്നതിനിടെ മൂന്നുപേർ പിടിയിൽ. ശൂരനാട് സൗത്ത് ഇരവിച്ചിറ കിഴക്ക് ഓണമ്പള്ളിൽ വീട്ടിൽ ബൈജു(36), ബൈജുവിന്റെ പിതാവ് ജോൺ(58), അയൽവാസിയായ ഓട്ടോ ഡ്രൈവർ അശ്വതി ഭവനത്തിൽ രമേശൻ(41), എന്നിവരെയാണ് ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ജോണിന്റെ വീട്ടിനുള്ളിലെ ബാത്ത് റൂമിലാണ് ചാരായം വാറ്റിക്കൊണ്ടിരുന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ശൂരനാട് എസ്.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവിടെയെത്തി. പൊലീസ് എത്തിയതും മൂവർ സംഘം ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി അറസ്റ്റ് ചെയ്തു.

വീട്ടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ബാത് റൂമിൽ നിന്നും മൂന്ന് ലിറ്റർ ചാരായവും നൂറ് ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തത്. ലോക് ഡൗൺ കാലയളവിൽ ചാരായ വിൽപ്പനയുമായി മൂവരും സജീവമായിരുന്നു. 2500 രൂപ നിരക്കിലാണ് ലിറ്റർ വിൽപ്പന നടത്തിയിരുന്നത്. സി.ഐ എ.ഫിറോസിന്റെ നിർദ്ദേശപ്രകാരം എസ്.ഐമാരായ ,സജീവൻ, അജി സാമുവൽ, ചന്ദ്രമോൻ, എ.എസ്.ഐ ഹരി എന്നിവരും റെയ്ഡിൽ പങ്കെടുത്തു.