h1b-visa
H1B VISA

വാഷിംഗ്ടൺ: തൊഴിലാവശ്യങ്ങൾക്കായി അനുവദിക്കുന്ന എച്ച്-1ബി വിസകൾ പോലുള്ളവയ്ക്ക് താത്കാലിക നിരോധനം ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയിലെ ഉയർന്ന വൈദഗ്ധ്യമുള്ള ഐടി പ്രൊഫഷണലുകൾക്ക് യു.എസിലേക്കുള്ള മാറ്റത്തിന് സഹായകമാകുന്ന വിസയാണ് എച്ച്-1ബി എന്നതിനാൽ ഈ നിരോധനനീക്കം ഇന്ത്യയെ സാരമായി ബാധിക്കും. സ്റ്റുഡന്റ് വിസകൾക്കും മറ്റും ഈ പുതിയ നിരോധനം ബാധകമായേക്കും. രാജ്യത്ത് വലിയ തോതിൽ തൊഴിലില്ലായ്മയുണ്ടാക്കാൻ ഇടയുള്ള സാഹചര്യമാണ് ഇതിലൂടെ ഉരുത്തിരിഞ്ഞിരിക്കുന്നത്.

എച്ച്-1ബി വിസകൾ രാജ്യത്തെ വിദഗ്ധ ഐടി തൊഴിലാളികളുടെ പ്രധാനമായ ആശ്രയ കേന്ദ്രങ്ങളിലൊന്നാണ്. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ ഈ വിസയെ ഏറെ ആശ്രയിക്കുന്നുണ്ട്. ഇന്ത്യയിൽ നിന്നുള്ളവരാണ് ഇതിലധികവും. ഏതാണ്ട് 500,000 തൊഴിലാളികൾ എച്ച്-1ബി വിസ ഉപയോഗിച്ച് യുഎസ്സിലെത്തി തൊഴിലെടുക്കുന്നുണ്ട്. അതേസമയം,​ യുഎസ്സിൽ 33 ദശലക്ഷത്തോളം അമേരിക്കക്കാർക്ക് കൊവിഡ് വൈറസ് മഹാമാരി മൂലം തൊഴിൽ നഷ്ടപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.