കൂറേ ദിവസം ഒന്നിച്ച് വീട്ടിലിരിക്കുമ്പോൾ ദമ്പതിമാർക്കിടയിലെ ഇണക്കങ്ങളും പിണക്കങ്ങളും സാധാരണമാണ്. അപ്പോൾ ഈ ലോക്ക് ഡൗൺകാലത്തും വഴക്കിനോ പിണക്കങ്ങൾക്കോ ഒരു കുറവുമില്ലെന്ന് തെളിയിക്കുകയാണ് ഈ താര ദമ്പതിമാർ. ലോക്ക് ഡൗൺ കാലത്ത് പരസ്പരമുണ്ടായ പൊട്ടലിലും ചീറ്റലിലും വീടിന്റെ രണ്ടു കോണുകളിൽ ചെലവഴിക്കുകയാണ് ഇവർ. ഹോളിവുഡ് താരങ്ങളായ കിം കർദാഷിയാനും കന്യെ വെസ്റ്റുമാണ് ആ ദമ്പതികൾ.
വീട്ടിൽ ചെലവിടുന്ന ദിവസങ്ങളിൽ ഇവർക്കിടയിൽ പണ്ടത്തേക്കാളും പൊട്ടിത്തെറി ഉണ്ടാവുന്നതാണ് കാരണമായി പറയുന്നത്. 2014ൽ വിവാഹിതരായ ഇവർക്ക് രണ്ട് പെൺമക്കളും രണ്ട് ആണ്മക്കളുമാണുള്ളത്. ദമ്പതികൾ ഉച്ചത്തിൽ വഴക്കിടാറുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വീട്ടിൽ തന്നെ ഇവർ രണ്ട് മൂലക്കായി താമസം ആരംഭിച്ചുവത്രേ. വീട്ടുകാര്യവും കുട്ടികളുടെ ചുമതലയുമായി ഭാരിച്ച ജോലികളാണ് ഇരുവർക്കുമിപ്പോൾ. ഭർത്താവ് ചുമതലകൾ തുല്യമായി ഭാഗിക്കുന്നില്ല എന്നതാണത്രേ ഭാര്യയുടെ പരാതി. തത്ക്കാലം രണ്ട് അറ്റത്തുള്ള താമസം കൊണ്ടാണ് ഇവർ കാര്യങ്ങൾ തള്ളിനീക്കുന്നത്. തിരക്കിനിടയിൽ സ്വന്തം കാര്യം നോക്കാൻ പ്രയാസപ്പെടുന്നതാണ് കിമ്മിനെ അലട്ടുന്ന മുഖ്യപ്രശ്നം എന്നാണ് പുറത്തുവരുന്ന വാർത്തകൾ. കഴിഞ്ഞ മാസം തന്നെ ഇരുവർക്കുമിടയിലുള്ള തർക്കത്തെപ്പറ്റി പറ്റി യു.എസ്. വീക്കിലി റിപ്പോർട്ട് ചെയ്തിരുന്നു