covid-in-gulf
COVID IN GULF

അബുദാബി: കൊവിഡിനെ തുടർന്ന് ​ഗൾഫ് രാജ്യങ്ങളിൽ മരിച്ചവരുടെ എണ്ണം അഞ്ഞൂറിനോട് അടുക്കുന്നു. 486 പേരാണ് ഇതുവരെ ആറ് ​ഗൾഫ് രാജ്യങ്ങളിലായി മരിച്ചത്. സൗദി അറേബ്യയിലും യുഎഇയിലുമാണ് ഏറ്റവുമധികം മരണം. സൗദിയിൽ 229 പേരും യുഎഇയിൽ 174 പേരുമാണ് ഇതുവരെ മരിച്ചത്. അതേസമയം, ഗൾഫ് രാജ്യങ്ങളിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 87,190 ആയി ഉയർന്നു. സൗദിയിൽ രോ​ഗികളുടെ എണ്ണം 35,000 കടന്നു(35,432). ഖത്തറിൽ ആകെ രോഗികളുടെ എണ്ണം 20,201 ആയി..ഒമാനിൽ 3,112 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

കുവൈറ്റിൽ കർഫ്യൂ

കുവൈറ്റിൽ ഇന്ന് മുതൽ 30 വരെ സമ്പൂർണ കർഫ്യൂ പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് നാല് മണി മുതലാണ് കർഫ്യൂ തുടങ്ങുക. കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഗവൺമെന്റിന്റെ തീരുമാനം. കുവൈറ്റ് ഇൻഫർമേഷൻ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 641 പുതിയ പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചതായും ഇതുവരെ 7208 കേസുകൾ വന്നതായുമാണ് റിപ്പോർട്ടുകൾ.

രാജ്യത്ത് കൊവിഡ് മൂലം 47 പേരാണ് മരിച്ചത്. പുതിയ കേസുകളിൽ മൂന്നെണ്ണം യു.കെയിൽ നിന്ന് വന്നവരാണ്. 2466 പേർക്ക് ഇതുവരെ രാജ്യത്ത് രോഗം ഭേദമായി.