വാഷിംഗ്ടൺ ഡി.സി : അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ മകളും ഉപദേഷ്ടാവുമായ ഇവാൻക ട്രംപിൻ്റെ പഴ്സനൽ അസിസ്റ്റൻ്റിന് കൊവിഡ്. ഇതോടെ വൈറ്റ്ഹൗസ് ജീവനക്കാരിൽ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ആയി.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി അവർ വൈറ്റ് ഹൗസിനു പുറത്തു നിന്നാണ് ജോലി നോക്കിയിരുന്നതെന്നും ജാഗ്രതയുടെ ഭാഗമായി കൊവിഡ് പരിശോധന നടത്തിയതാണെന്നും ഇവർക്ക് രോഗലക്ഷണങ്ങൾ ഇല്ലായിരുന്നെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇവാൻകയും ഭർത്താവ് ജറാഡ് കഷ്നറും പരിശോധന നടത്തിയിരുന്നു. ഇരുവരുടെയും ഫലം നെഗറ്റീവാണ്.