ur

ബ്രസൽസ് : കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ യൂറോപ്യൻ യൂണിയന്റെ അതിരുകൾ ജൂൺ പതിനഞ്ച് വരെ അടച്ചിടാൻ യൂറോപ്യൻ കമ്മിഷൻ ശുപാർശ ചെയ്തു. അതുവരെ യൂറോപ്യൻ യൂണിയൻ പൗരൻമാരല്ലാത്ത ആർക്കും പ്രവേശനം അനുവദിക്കരുതെന്നാണ് ശുപാർശ. കൊവിഡ് വ്യാപനത്തിൽ യൂറോപ്പ് ദുരന്തമേഖലയായി മാറികൊണ്ടിരിക്കുന്നുവെന്നും യൂറോപ്പിനകത്തും പുറത്തും സ്ഥിതി ഇപ്പോഴും മോശമാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് യൂണിയന്റെ അതിർത്തി കടക്കുന്നത് അനിവാര്യ യാത്രകളുടെ പട്ടികയിൽ ഉൾപ്പെടുത്തരുതെന്ന നിർദേശം. യൂണിയനുള്ളിൽ രാജ്യാതിർത്തികൾ കടന്നുള്ള യാത്രകൾക്ക് നിയന്ത്രിതമായി അനുമതി നൽകാമെന്നും ശുപാർശയിൽ പറയുന്നു. മാർച്ച് മുതൽ യൂണിയന്റെ അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ്.