srm-

ചെന്നൈ: കൊവിഡ് പ്രതിരോധത്തിനായി, കുറഞ്ഞ ചെലവിൽ മികച്ച മുഖാവരണം (ഫേസ് ഷീൽഡ്) നിർമ്മിച്ച് ആന്ധ്രപ്രദേശിലെ എസ്.ആർ.എം കോളേജ് മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗം അദ്ധ്യാപിക അസിസ്‌റ്റന്റ് പ്രൊഫസർ ഡോ. പഞ്ചഗുനുല ജയപ്രകാശ്. 3ഡി പ്രിന്റിംഗ് ടെക്‌നോളജി ഉപയോഗിച്ചാണ് നിർമ്മാണം. എൻ95 മാസ്‌കിന് പകരമായി ഉപയോഗിക്കാവുന്ന ഈ ഫേസ് ഷീൽഡിന് 20 രൂപയാണ് നിർമ്മാണെച്ചെലവെന്ന് ഡോ. പഞ്ചഗുനുല പറഞ്ഞു.

സാധാരണ മാസ്‌കുകൾ മൂക്കും വായും മാത്രമാണ് മറയ്ക്കുന്നതെങ്കിൽ ഈ ഫേസ് ഷീൽഡ് ചെവി, കണ്ണുകൾ എന്നിവയുടെ കൂടി സംരക്ഷണം വൈറസിൽ നിന്ന് ഉറപ്പാക്കും. ഡോ. പഞ്ചഗുനുല നിർമ്മിച്ച ഫേസ് ഷീൽഡിന്റെ മികവിനെ കുറിച്ച് എസ്.ആർ.എം യൂണിവേഴ്‌സിറ്രി പ്രൊ-വൈസ് ചാൻസലർ പ്രൊഫ. നാരായണ റാവു ആന്ധ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്.