തൃശൂർ: അക്ഷയതൃതീയ്ക്ക് മികച്ച പ്രതികരണം ലഭിച്ച കല്യാൺ ജുവലേഴ്സിന്റെ 'ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്റ്" പദ്ധതി മേയ് 30 വരെ നീട്ടി. ഉപഭോക്താവ് നിലവിലെ വിലയ്ക്ക് നിശ്ചിതതൂക്കമുള്ള സ്വർണം വാങ്ങിയെന്നതിനുള്ള തെളിവാണ് ഈ സർട്ടിഫിക്കറ്ര്. സ്വർണവിലയിൽ പ്രത്യേക സംരക്ഷണം ഉറപ്പാക്കുന്ന റേറ്ര് പ്രൊട്ടക്ഷൻ ഓഫറും ഇതോടൊപ്പമുണ്ട്.
www.kalyanjewellers.net എന്ന ലിങ്ക് സന്ദർശിച്ച് ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്ര് നേടാം. ലോക്ക്ഡൗണിന് ശേഷം ഏത് നഗരത്തിലെ ഷോറൂമിൽ നിന്നാണ് ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നൽകി സ്വർണം റീഡീം ചെയ്യുന്നതെന്ന് വ്യക്തമാക്കണം. സ്വർണവിലയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിൽ ഉപഭോക്താവിനെ ബാധിക്കില്ല എന്നതാണ് റേറ്ര് പ്രൊട്ടക്ഷൻ ഓഫറിന്റെ പ്രത്യേകത. രണ്ടുഗ്രാമിനുമേൽ തൂക്കമുള്ള സ്വർണാഭരണങ്ങൾ പദ്ധതിയിലൂടെ വാങ്ങാം. ഡിസംബർ 31വരെ സർട്ടിഫിക്കറ്റ് സ്വർണമായി മാറ്രിയെടുക്കാൻ സമയമുണ്ട്.
ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്ര് ഇ-മെയിൽ, വാട്സ്ആപ്പ് തുടങ്ങി ഉപഭോക്താവ് നിർദേശിക്കുന്ന പ്ളാറ്ര്ഫോമിൽ അയച്ചുനൽകുമെന്ന് കല്യാൺ ജുവലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. കല്യാണ ആവശ്യങ്ങൾക്കായി മുൻകൂട്ടി സ്വർണം വാങ്ങുന്നവർക്കും ഏറെ അനുയോജ്യമായ പദ്ധതിയാണിത്.