അഴിയാത്ത ലോക്കിൽ ...തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് അമ്പലത്തിന് മുന്നിൽ സ്ഥാപിച്ച ആർട്ട് ഗാലറി അഴിച്ചുമാറ്റുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളി. ഉത്സവത്തിന്റെ ഒരുക്കങ്ങൾ പകുതി ആയപ്പോഴാണ് കോവിഡ് 19 ഭീതിയിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും തിരുനക്കരപ്പൂരമടക്കമുള്ള ആഘോഷപരിപാടികൾ ഉപേക്ഷിക്കുകയും ചെയ്തത്.