തിരുവനന്തപുരം: ഡൽഹിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ സ്‌പെഷ്യൽ ട്രെയിനുകൾ ഉടൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന് കത്ത് നൽകി. സ്ത്രീകളും ഗർഭിണികളും ഉൾപ്പടെ നിരവധി പേർ കുടുങ്ങി കിടപ്പുണ്ട്. ഭക്ഷണമോ മരുന്നോ യാത്ര സൗകര്യമോ ലഭിക്കാതെ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിക്കപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരുമുണ്ട്. സ്വന്തമായി വാഹനമില്ലാത്തതിനാലും പൊതു ഗതാഗതമില്ലത്തതിനാലും അവർക്ക് നാട്ടിലെത്താൻ കഴിയുന്നില്ലെന്നും അദ്ദേഹം
കത്തിൽ ചൂണ്ടിക്കാട്ടി.