kozhipporu

കൊച്ചി: കോഴിപ്പോര് സിനിമയുടെ സംവിധായകരിൽ ഒരാളായ ജിബിറ്റ് ജോർജ്ജ് കുഴഞ്ഞുവീണു മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാവിലെ മുതൽ നെഞ്ചുവേദന അനുഭവപ്പെടാൻ തുടങ്ങിയിരുന്നുവെങ്കിലും ജിബിറ്റ് അത് കാര്യമായി എടുത്തിരുന്നില്ല. എന്നാൽ വൈകുന്നേരത്തോടെ രോഗം കലശലാകുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.

ജിബിറ്റ്, ജിനോയ് ജനാർദ്ദനൻ എന്നിവർ ചേർന്ന് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് 'കെട്ട്യോളാണെന്റെ മാലാഖ'ഫെയിം വീണ നന്ദകുമാർ നായികയായി എത്തിയ 'കോഴിപ്പോര്'. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗൺ ആരംഭിക്കുന്നതിന് ഒരാഴ്ച മുൻപാണ് ചിത്രം റിലീസ് ചെയ്തത്. അങ്കമാലി കിടങ്ങൂർ കളത്തിപ്പറമ്പിൽ ജോർജിന്റെ മകനാണ് ജിബിറ്റ് ജോർജ്ജ്.