കോർബ: ചത്തീസ്ഗഢിലെ കോർബ ജില്ലയിൽ പീഡന ശ്രമം ചെറുത്ത യുവതിയെ മൂന്നംഗ സംഘം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. 60 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ ബിലാസ്‌പൂരിലെ ഛത്തീസ്ഗഢ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് വ്യക്തമാക്കി. ശരദ് മാസിഹ്, പ്രീതം പൈക്ര, സരോജ്‌ഗോഡ് എന്നിവരാണ് പിടിയിലായത്. വീട്ടിൽ തനിച്ചായിരുന്ന 27കാരിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി ചെറുത്തതോടെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. ശേഷം മൂവരും ഓടി രക്ഷപ്പെട്ടു. യുവതിയുടെ നിലവിളി കേട്ട് മുത്തച്ഛന്റെ വീട്ടിലായിരുന്ന ഭർത്താവ് എത്തി തീ അണയ്ക്കുകയായിരുന്നു.