forex

മുംബയ്: ഇന്ത്യയുടെ വിദേശ നാണയ കരുതൽ ശേഖരം മേയ് ഒന്നിന് സമാപിച്ച വാരത്തിൽ 16.22 ലക്ഷം ഡോളർ വർദ്ധിച്ച് 48,107.80 കോടി ഡോളറിലെത്തി. തൊട്ടുമുമ്പത്തെ വാരത്തിൽ 11.30 കോടി ഡോളറിന്റെ നഷ്‌ടം നേരിട്ടിരുന്നു. വിദേശ നാണയ ആസ്‌തി, 175.20 കോടി ഡോളർ ഉയർന്ന് 44,331.60 കോടി ഡോളറായി. കരുതൽ സ്വർണ ശേഖരം 62.30 ലക്ഷം ഡോളർ താഴ്‌ന്ന് 3,227.70 കോടി ഡോളറും ആയിട്ടുണ്ട്.

കഴിഞ്ഞ മാർച്ച് ആറിന് കുറിച്ച 48,723 കോടി ഡോളറാണ് വിദേശ നാണയ ശേഖരത്തിന്റെ സർവകാല റെക്കാഡ് ഉയരം. 2019-20ൽ മൊത്തം 6,200 കോടി ഡോളറിന്റെ കുതിപ്പ് ശേഖരത്തിൽ ഉണ്ടായിരുന്നു.