ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കാൻസർ ആണെന്ന് വ്യാജപ്രചാരണം നടത്തിയ നാലുപേരെ പൊലീസ് പിടികൂടി. ഗുജറാത്തിൽ നിന്നാണ് നാലുപേരെ പൊലീസ് പിടികൂടിയതെന്ന് വാർത്താഏജൻസ,ി റിപ്പോർട്ട് ചെയ്യുന്നു.
രണ്ടുദിവസം മുൻപാണ് ഇത്തരത്തിൽ വ്യാജപ്രചാരണം സോഷ്യൽ മീഡിയയിൽ ഉണ്ടായത്. അമിത് ഷായ്ക്ക് കാൻസറാണെന്ന വ്യാജ ട്വീറ്റും അതിന്റെ സ്‌ക്രീൻഷോട്ടുകളും വൈറലായിരുന്നു. അമിത് ഷായുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നുള്ള ട്വീറ്റാണെന്ന നിലയിലായിരുന്നു പ്രചാരണം. ട്വിറ്ററിൽ അമിത് ഷാ കാൻസർ എന്ന ഹാഷ് ടാഗ് ട്രെൻഡിംഗ് ലിസ്റ്റിലും വന്നിരുന്നു.
തനിക്ക് ഒരു അസുഖവുമില്ലെന്നും പൂർണ ആരോഗ്യവാനാണെന്നും അറിയിച്ച് അമിത് ഷാ ഫേസ്ബുക്കിൽ കുറിപ്പും പങ്കുവച്ചിട്ടുണ്ട്. ഹിന്ദു വിശ്വാസപ്രകാരം ഇത്തരം പ്രചാരണങ്ങൾ എന്റെ ആരോഗ്യത്തെ കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം കുറിച്ചു.