kohli

മുംബയ്∙ ഇന്ത്യയിൽ കൊവിഡ് ഏറ്റവും കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ച മഹാരാഷ്ട്രയിൽ പൊലീസിന് സാമ്പത്തിക സഹായവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ വിരാട് കൊഹ‌്ലിയും ഭാര്യ അനുഷ്ക ശർമയും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഊർജസ്വലമായി പ്രവർത്തിക്കുന്ന മുംബയ് പൊലീസിന് ഇരുവരും അഞ്ചു ലക്ഷം രൂപ വീതമാണ് നൽകിയത്. മുംബൈ സിറ്റി പൊലീസ് കമ്മിഷണർ പരംബീർ സിങ്ങാണ് ഇക്കാര്യം പരസ്യമാക്കിയത്.

നേരത്തെ, പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഇരുവരും തുക വെളിപ്പെടുത്താതെ സംഭാവന നൽകിയിരുന്നു.