ആലപ്പുഴ: കൊവിഡ് ബാധിച്ച് ന്യൂയോർക്കിൽ ചികിത്സയിലായിരുന്ന ആലപ്പുഴ മേക്കാട്ടിൽ പരേതനായ പാസ്റ്റർ തോമസ് വർഗീസിന്റെ മകൻ സുബിൻ വർഗീസ് (46) മരിച്ചു. ഇന്നലെ പുലർച്ചെയാണ് മരിച്ചത്. ക്രൈസ്റ്റ് അസംബ്ലീസ് ഒഫ് ഗോഡ് സഭാംഗവും മേക്കാട്ടിൽ ഗ്രാഫിക്‌സ് പ്രിന്റിംഗ് പ്രസ് ഉടമയുമായ സുബിൻ, കുടുംബത്തൊടപ്പം ന്യൂയോർക്കിലായിരുന്നു. ഭാര്യ: ജോസിൻ ജയ വർഗീസ്. മക്കൾ: കെയ്റ്റ്‌ലിൻ, ലൂക്ക്, ക്രിസ്റ്റിൻ.