മാഡ്രിഡ് : ലോക്ഡൗൺ കഴിഞ്ഞ് പരിശീലനത്തിനിറങ്ങിയ ബാഴ്സലോണ ഫുട്ബാൾ താരം സാമുവൽ ഉമിറ്റിറ്റിക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം വ്യക്തിഗത പരിശീലനത്തിനിടെയാണ് കാൽവണ്ണയ്ക്ക് പരിക്കേറ്റത്. 26കാരനായ ഫ്രഞ്ച് സെന്റർ ബാക്കിന് കഴിഞ്ഞ സീസണിനൊടുവിൽ കാൽമുട്ടിന് പരിക്കേറ്റിരുന്നു. കൊവിഡ് കാലത്ത് ആ പരിക്കിൽ നിന്ന് മോചിതനായി എത്തിയപ്പോഴാണ് അടുത്ത പരിക്കെത്തിയത്.