തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവർക്ക് കേരളത്തിലേക്ക് മടങ്ങാൻ ടൂർ ഓപ്പറേറ്റർമാർ വഴി വാഹനസൗകര്യമൊരുക്കി ടൂറിസം വകുപ്പ്. വാഹനം ആവശ്യമുള്ളവർക്ക് www.keralatourism.org എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ഇതിനായി 150ൽപ്പരം ട്രാൻസ്‌പോർട്ട് ടൂർ ഓപ്പറേറ്റർമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്ന് ടൂറിസം സെക്രട്ടറി റാണി ജോർജ് അറിയിച്ചു. ആവശ്യാനുസരണമുള്ള വാഹനങ്ങൾ തിരഞ്ഞെടുക്കാം. ആവശ്യവും ബന്ധപ്പെടേണ്ട നമ്പരും അടക്കമുള്ള വിവരങ്ങൾ ടൂർ ഓപ്പറേറ്റർക്ക് ടൂറിസം വകുപ്പ് ഇ-മെയിൽ വഴി കൈമാറും. യാത്രക്കാർക്ക് രജിസ്റ്റർ നമ്പരും ഓപ്പറേറ്ററുടെ ഫോൺ നമ്പരും ലഭ്യമാക്കും. പരസ്‌പരം ബന്ധപ്പെട്ട് അവർക്ക് യാത്ര സംബന്ധിച്ച വിവരങ്ങളും യാത്രക്കൂലിയും നിശ്ചയിക്കാം. ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഓപ്പറേറ്റർമാർക്ക് https://www.keralatourism.org/to-data-collections/tour-operator/ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം.