tagore-

159–ാം ജൻമദിനത്തിൽ ഇന്ത്യയുടെ വിശ്വസാഹിത്യകാരൻ രവീന്ദ്രനാഥ ടാഗോറിന് ആദരമർപ്പിച്ച് ഇസ്രായേൽ. ടെൽ അവീവിലെ ഒരു റോഡിന് കവിയുടെ പേര് നൽകിയാണ് ഇസ്രായേലിന്റ ആദരവ്. ഇസ്രയേലിന്റെ ഔദ്യോഗിക ട്വിറ്റർ വഴിയാണ് ഇക്കാര്യം അറിയിച്ചത്. ടാഗോറിന്റെ പേരെഴുതിയ ബോർഡും ഇസ്രയേൽ അവിടെ സ്ഥാപിച്ചുകഴിഞ്ഞു.

ഇന്നും എന്നും ഞങ്ങൾ രവീന്ദ്രനാഥ ടഗോറിനെ ആദരിക്കുന്നു. അദ്ദേഹത്തിന്റെ ഓർമയും പേറി നിൽക്കുകയാണ് ടെൽ അവീവിലെ ഒരു തെരുവ്. മനുഷ്യരാശിക്ക് അദ്ദേഹം നൽകിയ സംഭാവനകളുടെ ഓ‍ർമ്മയ്ക്കായി ഞങ്ങളുടെ ഒരു ചെറിയശ്രമം– ട്വിറ്ററിൽ അവർ കുറിച്ചു.

We honor #RabindranathTagore today and every day, as we named a street in Tel Aviv in memory of his valuable contribution to mankind. pic.twitter.com/ZH826Ot0aP

— Israel in India (@IsraelinIndia) May 7, 2020

വാർത്ത പുറത്തുവന്നതിനെത്തുടർന്ന് ടഗോർ ആരാധകർ സോഷ്യൽ മീഡിയയിൽ ഇസ്രയേലിനു നന്ദി പറഞ്ഞ് രംഗത്ത് വന്നു. രേഖപ്പെടുത്തി. എഴുത്തുകാരൻ എന്ന നിലയിൽ ലോകം ഏറ്റവും കൂടുതൽ അറിയുന്ന ഇന്ത്യക്കാരനാണ് രബീന്ദ്രനാഥ ടഗോർ. കവിത, കഥ,. നോവൽ, നാടകം സംഗീതം,​ പെയിന്റിംഗ്,​ വിദ്യാഭ്യാസ വിദഗദ്ധൻ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ തിളങ്ങിയ പ്രതിഭയായിരുന്നു ടാഗോർ.