തിരുവനന്തപുരം:മസ്തിഷ്‌ക മരണത്തെ തുടർന്ന് വടശേരിക്കോണം സ്വദേശി ശ്രീകുമാർ (54), തൃശൂർ സ്വദേശി സി.കെ. മജീദ് (56), കൊട്ടാരക്കര സ്വദേശി ശിവപ്രസാദ് (59), കൊല്ലം സ്വദേശി അരുൺ വർഗീസ് (32) എന്നിവരുടെ അവയവങ്ങളാണ് മൂന്നാഴ്ചക്കിടെ ദാനം ചെയ്തത്. ഇന്നലെ ലിസിയുടേതും കൂട്ടി അഞ്ചു അവയവദാനങ്ങളിലൂടെ 25 പേർക്കാണ് പുതുജീവിതം കിട്ടിയത്.