കൊച്ചി : വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി പ്രവാസികളുമായി കുവൈറ്റിൽ നിന്നുള്ള വിമാനം കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തി. രാത്രി ഒമ്പതരയോടെ എത്തിയ വിമാനത്തിൽ 181 പ്രവാസികളാണ് വിമാനത്തിലുള്ളത്. ഇതിൽ നാലുകുട്ടികളുമുണ്ട്. ദ്രുത പരിശോധന നടത്താതെയാണ് പ്രവാസികളുടെ മടക്കം.
കുവൈറ്റിൽ നിന്നാണ് മൂന്നാം ദിവസത്തെ ആദ്യ വിമാനം പുറപ്പെട്ടത്. ഗർഭിണികൾ, രോഗികൾ വിസാകാലവധി കഴിഞ്ഞവർ, തൊഴിൽ നഷ്ടമായവർ എന്നിവരാണ് ആദ്യസംഘത്തിൽ ഇടം നേടിയത്.