ന്യൂഡൽഹി : ഇന്ത്യൻ ഹോക്കി ഇതിഹാസം ബൽബീർ സിംഗ് സീനിയറിനെ അതിഗുരുതരാവസ്ഥയിൽ ചണ്ഡിഗഡിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 96കാരനായ ബൽബീർ സിംഗ് മൂന്ന് ഒളിമ്പിക്സുകളിൽ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായിരുന്നു.കടുത്ത പനിയെത്തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. ന്യുമോണിയയാണെന്നും വെന്റിലേറ്ററിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.കഴിഞ്ഞ വർഷം ജനുവരിയിൽ ന്യുമോണിയയെത്തുടർന്ന് ഇദ്ദേഹം 108 ദിവസം ആശുപത്രിയിൽ കഴിഞ്ഞിരുന്നു.