തിരുവനന്തപുരം: കൊവിഡ് 19 രോഗപ്രതിരോധത്തിൽ കേരളം ലോകത്തിന് തന്നെ മാതൃകയാണെന്ന പ്രസ്താവന നടത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കൊവിഡ് പ്രതിരോധത്തില്‍ അവസരത്തിനൊത്ത് ഉയരാൻ സർക്കാരിന് സാധിച്ചുവെന്നും സര്‍ക്കാര്‍ സമ്പൂര്‍ണ്ണ വിജയമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ പൊലീസിന്റെ ബോധവത്കരണവും നിര്‍ണ്ണായകമായിരുന്നുവെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
സ്വന്തം ജീവന്‍ പണയം വച്ചാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചത്. ലോക്ക് ഡൗണിലെ കേരളാ മാതൃക മറ്റ് സംസ്ഥാനങ്ങള്‍ പിന്തുടരണം.അദ്ദേഹം പറഞ്ഞു. പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെയും ഗവര്‍ണര്‍ അഭിനന്ദിച്ചു. പ്രവാസികളെ തിരിച്ചെത്തിക്കാന്‍ ഒരു മാസം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. കേരളം കൂടുതല്‍ കേന്ദ്ര സഹായം അര്‍ഹിക്കുന്നുണ്ടെന്നും ഗവർണർ അഭിപ്രായപ്പെട്ടു.
ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരികെ എത്തിക്കുന്നതിനായി താൻ വ്യക്തിപരമായി ഇടപെടുമെന്നും ഗവര്‍ണര്‍ അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ മറ്റ് സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തിയിട്ടുള്ളതായും ഗവര്‍ണര്‍ സൂചിപിപ്പിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഗൗരവത്തോടെയാണ് കൊവിഡിനെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.