kerala-high-court

കൊച്ചി: സംസ്ഥാന അതിർത്തിയിൽ മലയാളികളെ തടയുന്നതിൽ ഹൈക്കോടതി ഇടപെടുന്നു. വിഷയത്തിൽ ഹൈക്കോടതി നാളെ പ്രത്യേക സിറ്റിംഗ് നടത്തും. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട വിഷയങ്ങൾ സിറ്റിംഗിൽ പരിഗണിക്കും. ജസ്റ്റിസ് ഷാജി പി.ചാലി, ജസ്റ്റിസ് എം ആ‍‌‌‍ർ അനിത എന്നിവ‍‌ർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരി​ഗണിക്കുന്നത്.

വാളയാറും തലപ്പാടിയും അടക്കമുള്ള ചെക്ക് പോസ്റ്റുകളിൽ പാസ് കിട്ടാതെ മലയാളികൾ കുടുങ്ങിയ പശ്ചാത്തലത്തിലാണ് കോടതി സ്വമേധയാ വിഷയത്തിൽ ഇടപെടുന്നത്.

അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ പാസ് ഉള്ളവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കിയിരുന്നു. ക‌‍‌ർശന നടപടിയെടുത്തില്ലെങ്കിൽ സംസ്ഥാനത്ത് രോഗപ്പകർച്ച ഉണ്ടാകുമെന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ ചില ക്രമീകരണങ്ങൾക്ക് വിധേയമായേ കഴിയൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.. നിലപാട്. പാസില്ലാതെ അതിർത്തിയിൽ എത്തിയവർ മടങ്ങുക മാത്രമേ വഴിയുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.