k-surendran

സംസ്ഥാനത്ത് മടങ്ങിയെത്തുന്ന മലയാളികൾ കേരളത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ കുടുങ്ങി കിടക്കുന്ന സംഭവത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് ബി.ജെ.പി അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ലോക്ക്ഡൗണിന്റെ സമയത്ത് കർണാടകത്തിലേക്ക് കടത്തി വിടാത്തതിനെ ചൊല്ലി 'ബഹളം വച്ച' നേതാക്കളൊക്കെ ഇപ്പോൾ എവിടെ പോയെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. രോഗികളും ഗർഭിണികളുമടക്കം നൂറുകണക്കിനാളുകളാണ് പൊരിവെയിലത്തു കാത്തുനിൽക്കേണ്ടിവന്നതെന്നും അവർ ഈ കൊടും ക്രൂരത അനുഭവിക്കേണ്ടിവന്നത് കെടുകാര്യസ്ഥത ഒന്നുകൊണ്ട് മാത്രമാണെന്നും ബി.ജെ.പി അദ്ധ്യക്ഷൻ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ:

'ലോക്ക്ഡൗൺ കാലത്ത് കർണ്ണാടകയിലേക്ക് കടത്തിവിടുന്നില്ലെന്ന് പറഞ്ഞ് ബഹളം വെച്ച നേതാക്കളൊന്നും ഇളവുകൾ ലഭിച്ചതിനുശേഷം മടങ്ങിവരുന്ന മലയാളികളെ തലപ്പാടിയിലും വാളയാറിലും മണിക്കൂറുകളോളം തടഞ്ഞുവെച്ചതിനെക്കുറിച്ച് ഒന്നും മിണ്ടാത്തതെന്തുകൊണ്ട്? രോഗികളും ഗർഭിണികളുമടക്കം നൂറുകണക്കിനാളുകളാണ് പൊരിവെയിലത്തു കാത്തുനിൽക്കേണ്ടിവന്നത്.

സാമൂഹ്യ അകലവുമില്ല കുടിക്കാൻ കുടിവെള്ളം പോലുമില്ല. ഈ കൊടും ക്രൂരത അനുഭവിക്കേണ്ടിവന്നത് കെടുകാര്യസ്ഥത ഒന്നുകൊണ്ട് മാത്രമാണ്. മലയാളികളെ തിരിച്ചുകൊണ്ടുവരാൻ താൽപ്പര്യം കാണിക്കാത്തതിന്റെ കാരണം ഇപ്പോൾ ജനങ്ങൾക്കു മനസ്സിലായി. ഇപ്പോഴേ ഇതാണ് സ്ഥിതിയെങ്കിൽ എല്ലാവരും തിരിച്ചെത്തുമ്പോൾ എന്തായിരിക്കും ഗതിയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. മുഖ്യമന്ത്രി പതിവു ബഡായികൾ അവസാനിപ്പിച്ച് നടപടികളിലേക്കു കടക്കണം. അല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും.'