
മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പാരമ്പര്യ വിജ്ഞാനം നേടും. സുതാര്യതയുള്ള സമീപനം. സംഭവബഹുലമായ വിഷയങ്ങൾ.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സംയുക്ത സംരംഭങ്ങളിൽ നിന്ന് പിന്മാറും. പ്രശ്നങ്ങൾ പരിഹരിക്കും. സ്വതന്ത്രമായ പ്രവർത്തനങ്ങൾ.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
അമിതാവേശം ഒഴിവാക്കും. ആചാര മര്യാദകൾ പാലിക്കും. ആത്മാഭിമാനമുണ്ടാകും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
അനുമോദനങ്ങൾ നേടും. അപര്യാപ്തതകൾ പരിഹരിക്കും. ജാമ്യം നിൽക്കുന്നത് ഒഴിവാക്കണം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
മനോവിഷമം ഒഴിവാകും. അഭിപ്രായം പറയുന്നതിൽ ശ്രദ്ധിക്കണം. പ്രതിസന്ധികൾ ഒഴിവാകും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ആത്മവിശ്വാസമുണ്ടാകും. സ്ഥാനമാനങ്ങൾ ലഭിക്കും. ആവശ്യങ്ങൾ നിർവഹിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ധർമ്മപ്രവൃത്തികൾ. പുരോഗതി വിലയിരുത്തും. വിജ്ഞാനം ആർജിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
നിരവധി കാര്യങ്ങൾ ഉണ്ടാകും. സഹപ്രവർത്തകരുടെ സഹകരണം. സേവന പ്രവർത്തനങ്ങൾ.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ലക്ഷ്യപ്രാപ്തി നേടും. അവഗണന ഒഴിവാകും. ആശ്വാസം അനുഭവപ്പെടും.
മകരം:  (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
നീതി - ന്യായങ്ങൾ നടപ്പിലാക്കും. അവതരണ ശൈലിയിൽ മാറ്റം. സങ്കീർണമായ പ്രശ്നങ്ങൾ.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ശാശ്വതപരിഹാരമുണ്ടാകും. പദ്ധതികൾ പ്രാവർത്തികമാക്കും. പുതിയ ഭരണസംവിധാനം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
നിരവധി കാര്യങ്ങൾ ചെയ്യും. ആസൂത്രിത പ്രവർത്തനങ്ങൾ. അനുകൂല വിജയം.