mothers-day

എപ്പോഴാണ് അമ്മയെ ഒന്ന് കെട്ടിപ്പിടിച്ചത്?​ ദിനം കണ്ടുപോകുന്ന ഒരുമുഖം മാത്രമല്ലല്ലോ. കൂടെയുണ്ടാകുമെന്ന് ഉറപ്പുള്ള മുഖം. തിരക്കുള്ള സമയങ്ങളിൽ രണ്ട് വാക്ക് മാത്രം പറഞ്ഞ് വയ്ക്കും. ഉള്ളിൽ ഒരുപാട് സ്നേഹം കാത്തുവയ്ക്കുന്ന രണ്ടക്ഷരം. ചില ബന്ധങ്ങൾ സ്നേഹവും പരിചരണവും കരുതലും കൊണ്ട് അമ്മമാരാകും.

അമ്മയെ ഒരുപാട് സ്നേഹിക്കുന്നു....എന്നു തന്നെയാണ് ഓരോ മാതൃദിനത്തിലും ഓരോരുത്തരും പറഞ്ഞുവയ്ക്കുന്നത്. അമ്മമാർക്കു വേണ്ടി ഒരുദിവസം മാത്രം മതിയോ മാറ്റിവയ്ക്കാൻ?​ പൊക്കിൾക്കൊടിയിൽ തുടങ്ങുന്നു അമ്മമാരുമായുള്ള സ്നേഹബന്ധം. പിന്നീട് സ്‌നേഹം, ക്ഷമ, കരുണ, ത്യാഗം, സഹനം തുടങ്ങിയ പദങ്ങള്‍ക്കെല്ലാം കൂടി ഒരു വാക്ക് അതാണ് അമ്മ. അമ്മയുടെ കരുതലിന് മുന്നില്‍ ഒന്നു ചേരുകയാണ് ഈ ദിനവും.

ഈ കൊവിഡ് കാലത്ത് നമ്മൾക്ക് അമ്മമാരായ ഡോക്ടർമാരും നഴ്സുമാരും ആരോഗ്യ പ്രവർത്തകരെയും ആശംസിക്കാം. മാതൃസ്നേഹത്തിനും കരുതലിനുമുള്ള ആദരം. കൊവിഡ് പ്രതിരോധത്തിന്റെ മുന്നണിയിലുള്ള അമ്മമാർക്കുമാകട്ടെ ആശംസകൾ.

അമ്മയുടെ സ്‌നേഹത്തെ ഓര്‍ക്കാന്‍ ഒരു ദിവസം ആവശ്യമില്ലെങ്കിലും ഇന്ന് ഇന്ത്യയിൽ മാതൃദിനം ആഘോഷിക്കുന്നു. പുരാത ഗ്രീക്കിലെ ദേവമാതാവായ റിയോയോടുള്ള ആദര സൂചകമായാണ് മാതൃദിനം ആഘോഷിച്ചു തുടങ്ങിയത്. പിന്നീട് അത് ആഗോള സംസ്‌കാരത്തിന്റെ ഭാഗമായി മാറി.

അതേസമയം,​ അമേരിക്കയില്‍ നിന്ന് തന്നെയാണ് മാതൃദിനത്തിന്റെയും തുടക്കമെന്നും പറയപ്പെടുന്നുണ്ട്. മേയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച മാതൃദിനമായി ആദ്യം ആഘോഷിക്കാന്‍ തുടങ്ങിയത് അമേരിക്കക്കാർ ആണ്. പിന്നീട് മറ്റ് രാഷ്ട്രങ്ങളും ഇത് ഏറ്റെടുത്തു. അതോടെ ലോകവ്യാപകമായി തന്നെ അമ്മമാര്‍ക്കായി ഒരു ദിനം നിലവില്‍ വന്നു.