mothers-day

കൊച്ചി: ലോകമെമ്പാടും ഇന്നു മാതൃദിനം ആഘോഷിക്കുമ്പോള്‍ ഇങ്ങു കേരളത്തില്‍ അമ്മയെക്കുറിച്ചുള്ള ഒരു ഗാനവും അതിന്റെ ദൃശ്യാവിഷ്‌കാരവും വൈറലാകുകയാണ്. പ്രശസ്ത തിരക്കഥാകൃത്ത് ഹരി പി.നായര്‍ എഴുതിയ 'കുഞ്ഞിക്കാലടി ഒച്ചകേള്‍ക്കുമ്പോള്‍ ഉള്ളം തുള്ളിത്തുളുമ്പുന്നു...' എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകന്‍ ബാലഗോപാലാണ്.

ദൃശ്യാവിഷ്‌കാരത്തിന്റെ നിര്‍മാണം പ്രശസ്ത നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയും സംവിധാനം ഹരി പി. നായരുമാണ്. പ്രശസ്ത ഗായിക സുജാത മോഹന്റെ തേനൂറും സ്വരമാധുരി സംഗീതപ്രേമികള്‍ക്ക് ഹൃദ്യമായ അനുഭവമാകുകയാണ്. പ്രശസ്ത നടി ലെനയും രഞ്ജിത മേനോനും കിരണ്‍ കുമാറുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. ഒരു കുഞ്ഞു ജനിക്കുമ്പോള്‍ മുതല്‍ അമ്മയുടെ മാനസം എങ്ങനെയായിരിക്കും എന്നതാണ് ഗാനത്തിലൂടെ ദൃശ്യവത്കരിച്ചിരിക്കുന്നത്.

അമ്മമാരുടെ ജന്മം സാര്‍ഥമാകുന്നത് എപ്പോഴാണെന്നും ഗാനം നമ്മോടു പറയുന്നു. ഗാനരംഗത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ ഉദയ് ശങ്കര്‍ വാട്ടര്‍മാനാണ്. ക്യാമറ നിതിന്‍ തളിക്കുളവും.ലോക്ഡൗണ്‍ കാലത്ത് ഏറെ ജനപ്രീതിയോടെ മുന്നേറുകയാണ് ഹരീസ് ഹബ് എന്ന യുട്യൂബ് ചാനല്‍ റിലീസ് ചെയ്ത അമ്മമാനസം.
വീഡിയോ ഇവിടെ കാണാം.

https://youtu.be/VJEgFnplzNk