advertisement

ചെന്നെെ: മുസ്ലീം വിഭാഗത്തെ കുറിച്ച് തെറ്റായ സന്ദേശം പ്രചരിപ്പിക്കുകയും വർഗീയ വളർത്തുന്ന തരത്തിൽ പരസ്യം നൽകുകയും ചെയ്ത ചെന്നെെയിലെ ബേക്കറി ഉടമ അറസ്റ്റിൽ. ചെന്നൈയിലെ ടി നഗറിലുള്ള ജെയിന്‍ ബേക്കറീസ് ആന്‍ഡ് കണ്‍ഫെഷനറീസ് ഉടമയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വര്‍ഗീയ സ്‌പര്‍ദ്ധ പടര്‍ത്താന്‍ ശ്രമിച്ചതിനും കലാപമുണ്ടാക്കാന്‍ പ്രേരിപ്പിച്ചു എന്നതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ബേക്കറിയിലെ ഉൽപന്നങ്ങൾ ജെെനമതക്കാർ മാത്രം ഉണ്ടാക്കിയതാണെന്നും സ്ഥാപനത്തില്‍ മുസ്ലീം വിഭാഗത്തിലുള്ളവര്‍ ജോലി ചെയ്യുന്നില്ലെന്നുമാണ് പരസ്യം നല്‍കിയത്. സോഷ്യൽ മീഡിയയിൽ പരസ്യം വെെറലായതോടെ ഇയാൾക്കെതിരെ നിരവധിപേർ രംഗത്തെത്തിയിരുന്നു. തുടർന്ന് മുസ്ലീംങ്ങളെ കുറിച്ച് തെറ്റായ സന്ദേശം പ്രചരിപ്പിക്കുകയും വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചതിനും പൊലീസ് ഇവർക്കെതിരെ കേസ് എടുക്കുകയായിരുന്നു.