യു.എ.ഇ: കൊവിഡ് പടരുന്ന സാഹചര്യത്തിൽ യു.എ.യിലെ ആരോഗ്യ മന്ത്രാലയം പുതിയ കണ്ടെത്തൽക്കൂടി പുറത്തുവിട്ടിരിക്കുകയാണ്. കൊവിഡ് അണുബാധയ്ക്ക് കാരണമാകുന്ന സാർസ് കൊവ് 2വിനെ കുറിച്ചുള്ള ഒരു അന്താരാഷ്ട്ര ശാസ്ത്രീയ പഠനമാണിത്. യു.എ.യിലെ ശാസ്ത്രമേഖലാ വക്താവ് ഡോ.അലവി അലി അൽ ഷെയ്ഖ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
മുഹമ്മദ്ബിൻ റാഷിദ് യൂണിവേഴ്സിറ്റി മെഡിസിൻ ആന്റ് സയൻസ്, ദുബായ് ഹെൽത്ത് അതോറിറ്റി, അൽ ജലീല ചിൽഡ്രൻസ് സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റൽ തുടങ്ങിയവർ നടത്തിയ പഠനം കഴിഞ്ഞ രണ്ടാഴ്ചകൾക്ക് മുമ്പ് പുറത്തുവിട്ടിരുന്നു. കൊവിഡ് സ്ഥിരീകരിച്ച 240 രോഗികളിൽ നിന്നുള്ള വെെറൽ സാമ്പിളുകൾ ശേഖരിച്ച് പഠനം നടത്തുന്നുണ്ട്. കൊവിഡ് വെെറസ് മറ്റ് നോവൽ വെെറസുകളെ പോലെ പരിവർത്തനം ചെയ്യുകയും നിരന്തരം മാറ്റം സംഭവിക്കുകയും ചെയ്യുന്നു.
മനുഷ്യ കോശങ്ങളിൽ ഈ വെെറസ് ഇത് ദശലക്ഷക്കണക്കിന് പുതിയ വെെറസുകൾ ഉത്പാദിപ്പിക്കുന്ന ഫാക്ടറികളായി മാറുന്നു. മറ്റെല്ലാ വെെറസുകളെയും പോലെ ജനിതക മാറ്റങ്ങളും പുതിയ സമ്മർദ്ദങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.-അൽ ഷെയ്ഖ് കൂട്ടിച്ചേർത്തു.
യു.എ.ഇ കണ്ടെത്തിയ രണ്ട് വർഗങ്ങൾ
ലോകമെമ്പാടുമുള്ള കൊവിഡ് കേസുകളെ കുറിച്ച് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഗവേഷകർ വെെറസ് മൂന്ന് ടെെപ്പുകളുണ്ടെന്ന് പഠനത്തിൽ കണ്ടെത്തിയിരുന്നു. പഠനത്തിൽ മൂന്ന് വൈറസുകളെയാണ് ഇവർ കണ്ടെത്തിയത്. ഇവ മൂന്നും വളരെയധികം സാമ്യം പുലർത്തുന്നവയാണെന്നും യഥാർത്ഥ വൈറസിന് മ്യൂട്ടേഷന്‍ സംഭവിച്ചതാകാമെന്നും ഗവേഷകര്‍ പറയുന്നു.
മനുഷ്യരിൽ നിന്നും 160 വെെറസ് ജനിതക ഘടന അവർ വിശകലനം ചെയ്തു. പുതിയ കൊവിഡ് വെെറസിന്റെ യഥാർത്ഥ വ്യാപനത്തെ മ്യൂട്ടേഷനുകളിലൂടെ മാപ്പ് ചെയ്തു. ഇത് വ്യത്യസ്തയ വെെറൽ ലെനേജുകൾ സൃഷ്ടിക്കുന്നു. ഇവയെ എ,ബി,സി എന്നിങ്ങനെ തരം തിരിച്ചു.
എ, ബി, സി എന്നിങ്ങിനെ മൂന്ന് തരത്തിലുള്ള വൈറസാണ് ഇപ്പോഴുള്ളത്. വവ്വാലുകളില്‍ നിന്ന് ഈനാംപേച്ചി(ഉറുമ്പ് തീനി)യിലേക്കും അവയില്‍ നിന്ന് മനുഷ്യനിലേക്കുമാണ് കൊവിഡിന് കാരണക്കാരനായ വൈറസ് എത്തിയത്. ഈ വൈറസിനെയാണ് ഗവേഷകര്‍ സാർസ് കൊവ് ടൈപ്പ് എ എന്ന് വിളിക്കുന്നത്. വുഹാനിൽ താമസിച്ചിരുന്ന വിദേശികളിലും ഈ സാന്നിദ്ധ്യം കണ്ടെത്തി. ടൈപ്പ് എ വൈറസ് ചൈനയ്ക്ക് പുറത്ത് വ്യാപിച്ചത് ഓസ്‌ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളിലാണ്.
ടെെപ് ബി എന്നത് വുഹാനിൽ നിന്നും ഉള്ളതാണ്. എന്നാൽ ചെെനയ്ക്ക് പുറത്ത് ഇവയുടെ സാന്നിദ്ധ്യമില്ല. എന്നാൽ ടെെപ്പ് സി വെെറസ് യൂറോപ്പിലെ കൊവിഡ് കേസുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യന്റെ പ്രതിരോധശേഷിയെ അതിജീവിക്കാന്‍ സാര്‍സ് കൊവ്-2 വൈറസിന് മ്യൂട്ടേഷന്‍ സംഭവിച്ചാണ് ഈ വകഭേദങ്ങള്‍ ഉണ്ടായതെന്നും വിവിധ വംശങ്ങളില്‍പ്പെട്ടവരില്‍ കൂടി കടന്നാണ് ഈ മ്യൂട്ടേഷനുകള്‍ വൈറസിന് സംഭവിച്ചതെന്നും ഗവേഷകര്‍ പറയുന്നു.
ടെെപ്പ് എ വവ്വാലുകളിൽ നിന്നും ഈനാംപേച്ചികളുമായി ബന്ധപ്പെട്ടതാണ്-വെെറസിന്റെ റൂട്ട് ഇതാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. മൂന്നാമത്തെ വകഭേദമായ ടൈപ്പ് സി വൈറസ് ഉരുത്തിരിഞ്ഞത് ടൈപ്പ് ബിയില്‍ നിന്നാണ്. എയിൽ നിന്നുതന്നെയാണ് ബയും ഉരുത്തിരിഞ്ഞത്. സി എന്നത് ബിയുടെ മകൾ എന്നരീതിയിലും ഗവേഷകർ കണക്കാക്കുന്നു.
യു.എ.ഇയിലെ 49 രോഗികളിൽ നിന്നുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ 25 രോഗികളുടെ സമ്പൂർണ സീക്വൻസിംഗ് ഡാറ്റയിലും രണ്ട് വെെറസ് കണ്ടെത്തിയതായി അൽ ഷെയ്ഖ് വ്യക്തമാക്കി. 24 കേസുകൾ ബി ടെെപ്പ് സാന്നിദ്ധ്യമാണ്. യൂറോപ്പിൽ നിന്നും എത്തിയവരിലായാണ് കണ്ടത്. എ ടെെപ്പ് ഒരേ ഒരു കേസ് മാത്രമേ ഉള്ളൂ.അവർ ചെെനയിലെ വുഹാനിൽ നിന്നും എത്തിയ ടൂറിസ്റ്റിന്റേതാണ്.
70 (മ്യൂട്ടേഷൻസ്) ജനിതകമാറ്റങ്ങൾ, 17 അസാധാരണമായവ
യു.എയിൽ 70 മ്യൂട്ടേഷനുകൾ ഉണ്ടെന്നാണ് കണ്ടെത്തലുകൾ. ഇതിൽ 17 എണ്ണം അന്താരാഷ്ട്രതലത്തിൽത്തന്നെ തരംതിരിച്ചിട്ടില്ലെന്നും അൽ ഷെയ്ഖ് വ്യക്തമാക്കി. കൊവിഡ് വെെറസുകൾ പൊതുവെ ആർ എൻ എ വെെറസുകളിൽ നിന്നും കോഡ് ചെയ്യപ്പെട്ടവയാകാം. ആർ.എൻ.എ പുനർ നിർമിക്കുമ്പോൾ പിശവുകൾ സംഭവിക്കുന്നു. ഇത് മ്യൂട്ടേഷനുകളിലേക്ക് നയിക്കുന്നു.
വെെറസ് ബാധയെ കുറിച്ചുള്ള അന്വേഷണങ്ങൾ ഇപ്പോൾ അനുമാനങ്ങളാണെന്ന് വിദഗ്ദ്ധർ പറയുന്നു. എച്ച്ഐവി പേോലുള്ള മറ്റ് വെെറസ് രോഗങ്ങളിൽ നിന്ന് വ്യത്യസ്തമായി കൊവിഡ് ഉയർന്നതോതിൽ പരിവർത്തനം ചെയ്യുന്നില്ലെവന്നും ഇവർ വ്യക്തമാക്കുന്നു. മ്യൂട്ടേഷൻ നടത്തുന്നതായി വ്യക്തമായ തെളിവുകളില്ല.
വെെറസിന്റെ പരിവർത്തനത്തെ കുറിച്ച് ജനങ്ങൾക്ക് ആശങ്കയില്ലെന്ന് യൂണിവേഴ്സിറ്റി ഓഫ് ഗ്ലാസ്ക്കോ സെന്റർ വെെറസ് റിസർച്ച് വ്യക്തമാക്കുന്നു. മ്യൂട്ടേഷൻ കൂടുതൽ പകർച്ചവ്യാധി ഉണ്ടാക്കുന്നില്ലെങ്കിലും പരിണാമം പ്രധാനമാണ്. ഇതിന് ഫലപ്രദമായ വാക്സിൻ വികസിപ്പിക്കണമെന്നും ഇവർ വ്യക്തമാക്കുന്നു.