world-covid-updates

വാഷിംഗ്ടൺ : ലോകത്താകെ കൊവിഡ് രോഗികൾ 41ലക്ഷം കവിഞ്ഞു. 2.8 ലക്ഷം മരണം.

അമേരിക്കയിൽ മരണം 80,000 കടന്നു. 13 ലക്ഷം രോഗികളുണ്ട്. അമേരിക്കയിൽ മരിച്ചവരിൽ 2,56,000ത്തോളം പേർ നഴ്സിംഗ് ഹോം അന്തേവാസികളാണെന്ന് റിപ്പോർട്ടുകളുണ്ട്.

കൊവിഡ് സംഹാരതാണ്ഡവമാടുന്ന ബ്രിട്ടനിൽ ഇന്ന് മുതൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയേക്കും. പ്രതിരോധ നടപടികളുടെ ഭാഗമായി കൊവിഡ് ജാഗ്രത സംവിധാനം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. കൊവിഡ് മൂലം രാജ്യം എത്രത്തോളം ഭീകരാവസ്ഥയിലാണെന്ന് ഈ സംവിധാനം ജനങ്ങളെ അറിയിക്കും. രാജ്യത്ത് ആകെ മരണം 31,000. രോഗികൾ 2.15 ലക്ഷം.

ബ്രസീലിൽ ആകെ മരണം 10,000 കടന്നു. ലക്ഷത്തിലധികം പേർ ചികിത്സയിൽ.

 റഷ്യയിൽ ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 11, 000ത്തിലധികം പേർക്ക്. ആകെ മരണം 2000. രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. അതേസമയം, കൊവിഡ് രോഗികളെ ചികിത്സിക്കുന്ന മോസ്കോയിലെ ഒരു ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ പെട്ട് ഒരു രോഗി മരിച്ചു.

 ചൈനയിൽ വീണ്ടും കൊവിഡ് വ്യാപിക്കുന്നതായി റിപ്പോർട്ട്. ശനിയാഴ്ച പുതുതായി 14 കേസുകൾ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 28ന് ശേഷം ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും വലിയ കണക്കാണിത്.

 ദക്ഷിണ കൊറിയയിൽ പുതുതായി 34 കേസുകൾ റിപ്പോർട്ട് ചെയ്തു. ഈ മാസത്തെ ഏറ്റവും വലിയ കണക്കാണിത്.

 ഇറ്റലിയിൽ 40000ത്തിലധികം പേർ കൊവിഡ് ഭേദമായി ആശുപത്രികളിൽ നിന്ന് ഡിസ്ചാർജായതായി റിപ്പോർട്ട്. ഇറ്റലി, സ്പെയിൻ, ജർമ്മനി എന്നിവിടങ്ങളിൽ പ്രതിദിന മരണം 200നകത്ത്. ഫ്രാൻസിൽ ഇന്നലെ മരിച്ചത് 80 പേർ. ഇതുവരെ റിപ്പോർട്ട് ചെയ്തതിലും വച്ച് ഏറ്റവും കുറഞ്ഞ മരണനിരക്ക്. രാജ്യത്ത് നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ

 സിഡ്നിയിൽ വെള്ളിയാഴ്ച മുതൽ നിയന്ത്രണങ്ങളിൽ ഇളവ്.

 മലേഷ്യയിൽ ജൂൺ ഒൻപത് വരെ നിയന്ത്രണങ്ങൾ നീട്ടി.

 ന്യൂസിലാൻഡിൽ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തു.