ന്യൂഡൽഹി: ഡൽഹിയിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം. ഇന്ന് ഉച്ചയ്ക്കാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂകമ്പത്തിന്റെ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 3.4 രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ആര്‍ക്കും പരിക്കേല്‍ക്കുകയോ വസ്തുവകകള്‍ക്ക് നാശനഷ്ടമുണ്ടാവുകയോ ചെയ്തിട്ടില്ലെന്നാണ് നിലവിലെ റിപ്പോർട്ട്.
ഉച്ചയ്ക്ക് 1.45ന് അഞ്ച് കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനമുണ്ടായത്. കൊവിഡ് വെെറസ് വ്യാപനം നിയന്ത്രിക്കുന്നതിനിടെ ഡൽഹിയിൽ മൂന്നാമത്തെ ഭൂചലനമാണിത്. കഴിഞ്ഞ രണ്ട് ഭൂചലനങ്ങളും ഒരേ പ്രദേശത്തുതന്നെയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അഞ്ച് ഭൂകമ്പ മേഖലകളിൽ നാലാമതാണ് ഡൽഹി. മദ്ധ്യേഷ്യയിൽ ഭൂചലനം ഉണ്ടാകുമ്പോൾ ഡൽഹിയിലും അനുഭവപ്പെടാറുണ്ട്.