കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഇന്നലെ മുതൽ സമ്പൂർണ കർഫ്യൂ പ്രഖ്യാപിച്ചു. ആകെയുള്ള 7623 രോഗബാധിതരിൽ 2973 പേർ ഇന്ത്യക്കാരാണ്. ആകെ മരണം 49. യു.എ.യിൽ ഇന്നലെ രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർദ്ധനവ് രേഖപ്പെടുത്തി. ഇന്നലെ മാത്രം 781 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 17000 കവിഞ്ഞു. ആകെ മരണം 185. ഖത്തറിൽ കഴിഞ്ഞ രണ്ട് ദിവസമായി പ്രതിദിന രോഗ സംഖ്യ ആയിരത്തിലധികമായത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. അതേസമയം, പ്രവാസി ഇന്ത്യക്കാരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താൻ ഇന്ത്യയിൽ നിന്നുള്ള 88 അംഗ മെഡിക്കൽ സംഘം യു.എഇ.യിൽ എത്തി. അബുദാബിയിലെ മുസഫയിൽ ഹൈടെക് കൊവിഡ് പരിശോധനാ കേന്ദ്രം പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.