ajit-jogi

റായ്‌പൂർ: ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസം റായ്‌പൂരിലെ ശ്രീനാരായണ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും ജനതാ കോൺഗ്രസ് നേതാവുമായ അജിത് ജോഗി കോമ സ്റ്റേജിലാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിറുത്തുന്നത്. അതീവ ഗുരുതരാവസ്ഥയിലാണ്. ശ്വാസതടസം നേരിടുന്നതിനാൽ തലച്ചോറിലേക്ക് ഓക്‌സിജൻ ലഭിക്കുന്നില്ല. ഇത് തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുകയും കോമയിലേക്ക് നയിക്കുകയും ചെയ്‌തതായി ഡോക്ടർമാർ പറഞ്ഞു. ഭാര്യ രേണു ജോഗിയും, മകൻ അമിത് ജോഗിയും ആശുപത്രിയിലുണ്ട്.

ശനിയാഴ്ച രാവിലെ വീട്ടിൽ വച്ചാണ് 74 കാരനായ ജോഗിയ്ക്ക് ഹൃദയാഘാതമുണ്ടായത്.