ചേർത്തല: ലോക്ക്ഡൗൺ കാലത്ത് ശ്രീനാരായണ എംപ്ലോയീസ് ഫോറവും ശ്രീനാരായണ പെൻഷണേഴ്‌സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഗുരുവന്ദനം പരിപാടിയുടെ മൂന്നാം ഘട്ട മത്സരങ്ങളുടെ ഭാഗമായി ഇന്നു മുതൽ 15 വരെ, മഹാകവി കുമാരനാശാൻ രചിച്ച ഗ്രാമവൃക്ഷത്തിലെ കുയിൽ ആലാപന മത്സരവും 16 മുതൽ 30 വരെ ഉപന്യാസ രചന മത്സരവും നടത്തും.
ഗ്രാമവൃക്ഷത്തിലെ കുയിൽ ആലാപന മത്സരം മൂന്നു വിഭാഗങ്ങളായാണ് നടത്തുന്നത്. 5 മുതൽ 14 വരെയും
15 മുതൽ 25 വരെയും 26ന് മുകളിലും പ്രായമുള്ളവർ ആദ്യത്തെ പത്ത് പദ്യങ്ങൾ ആലപിച്ച് www.snsamabhavana.in ൽ ശബ്ദസന്ദേശമായി അപ്‌ലോഡ് ചെയ്യണം.
15 വയസു മുതലുള്ളവർക്കു മത്സരിക്കാം. ഉപന്യാസം കൈയെഴുത്ത് പ്രതിയാണെങ്കിൽ 8 പേജുകളിലായി പരമാവധി 500 വാക്കിൽ കവിയരുത്. അന്തർദ്ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന മത്സരമായതിനാൽ 30ന് ഇന്ത്യൻ സമയം രാത്രി 12 വരെ അപ്‌ലോഡ് ചെയ്യാം. 3 ഘട്ടങ്ങളായാണ് ഉപന്യാസ രചന മത്സരം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് സമ്മാനങ്ങൾ നൽകും. മറ്റുള്ളവർക്ക് പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്യും.കൂടുതൽ വിവരങ്ങൾക്ക്: പി.വി. രജിമോൻ (9446040661), എസ്. അജുലാൽ(9446526859).