മിലാൻ : ഇറ്റാലിയൻ സെരി എ ക്ളബ് എ സി മിലാന്റെ ഫസ്റ്റ് ടീം കളിക്കാർക്ക് ആർക്കും കൊവിഡ് രോഗബാധയില്ല. സെരി എ തുടങ്ങുന്നതിന് മുമ്പ് കളിക്കാരിൽ നടത്തിയ ടെസ്റ്റിലാണ് ഇക്കാര്യം തെളിഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസം ക്ളബ് പ്രസിഡന്റ് ചില കളിക്കാർ രോഗബാധയിൽ നിന്ന് മുക്തരായി വരുന്നതേയുള്ളൂ എന്ന് പറഞ്ഞിരുന്നു. എന്നാൽ ഇവർ ഫസ്റ്റ് ടീം കളിക്കാരല്ല എന്നാണ് അറിയുന്നത്. ഇൗ മാസം 18മുതൽ സെരി എയിൽ ടീം പരിശീലനം പുനരാരംഭിക്കാമെന്നാണ് കരുതുന്നത്.