fb-post

മലയാളി ഒരുപാട് പുരോഗമിച്ചുവെന്നു പറയപ്പെടുന്നുണ്ടെങ്കിലും പഴഞ്ചൻ മൂല്യബോധങ്ങൾ ഇനിയും കേരള സമൂഹത്തിന്റെ വിട്ടുപോയിട്ടില്ല എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. തൊലിയുടെ നിറം കറുപ്പായവരെയും ശരീരം തടിച്ചവരെയും മനസ്സുകൊണ്ടെങ്കിലും അകറ്റി നിർത്തുന്ന ശീലത്തിൽ നിന്നും മലയാളി ഇനിയും മുക്തമായിട്ടില്ല.

ഇത്തരത്തിൽ പ്രവർത്തിക്കുന്നത് ഒരാൾക്ക് മാനസികമായി വലിയ ആഘാതമാണ് ഏൽപ്പിക്കുന്നതെന്നും അയാളുടെ/അവരുടെ ആത്മവിശ്വാസത്തെ അത് കെടുത്തുമെന്നും പലരും ചിന്തിക്കാറില്ല.

നൃത്ത കലാരൂപമായ ഭരതനാട്യത്തിലും ഇത്തരം ബോദ്ധ്യങ്ങൾ കടന്നുകൂടിയതിനെ കുറിച്ച് ചൂണ്ടിക്കാട്ടുകയാണ് അഭിഭാഷകയും നർത്തകിയുമായ കുക്കൂ ദേവകി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കുക്കൂ ഇതേക്കുറിച്ച് പ്രതികരിക്കുന്നത്. പോസ്റ്റിനൊപ്പം താൻ നൃത്തം ചെയ്യുന്നതിന്റെ ചിത്രങ്ങളും കൂക്കൂ ചേർത്തിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

'ഇപ്പോൾ സവർണ്ണ കലയായി പരിഗണിക്കുന്ന ഭരതനാട്യം പോലുള്ള കലകളിൽ കറുത്തവരെ തടിച്ചവരെ എല്ലാം ഒരു തീണ്ടാപ്പാട് അകലെയാണ് നിറുത്തിയിരിക്കുന്നത്..


പ്രത്യേകിച്ചും തനത് നിറത്തിൽ ഭരതനാട്യവേഷത്തിൽ എത്തുന്നത് ഒരു കുറവു പോലെയാണ്...
സംസ്ഥാന സ്കൂൾ യുവജനോത്സവങ്ങളിൽ തിരുവനന്തപുരം മുതൽ കാസർകോഡ് വരെ
ഒരേ നിറത്തിലുള്ള കുട്ടികളെയാണ് കാണാനാവുക...


ഭീമമായ തുക കൊടുത്ത് അത്രമേൽ വെളുപ്പിച്ചെടുക്കുന്ന മുഖങ്ങൾ...
തനത് നിറമെന്നത് അവിടെ എന്തോ ഒരു കുറവാണ്..


പല ഭരതനാട്യവേദികളിലും എൻ്റെ നിറം
തെറ്റായി ഭവിച്ചിട്ടുണ്ട്...


കറുത്ത് പോയതിന് വിഷമം അനുഭവിച്ചത്
ഡാൻസ് കളിക്കുമ്പോഴാണ്...


എന്തായാലും ഇതിൽ എൻ്റെ നിറം തന്നെയാണുള്ളത്..
ഞാനെങ്ങനെയോ അതുപോലെ....

നിങ്ങടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുമല്ലോ..'