uae

ദുബായ്: യു.എ.ഇയിൽ ഇന്നലെ മാത്രം രോഗമുക്തി നേടിയത് 458 പേർ. ഇതാദ്യമായാണ് ഒറ്റ ദിവസം കൊണ്ട് രാജ്യത്ത് ഇത്രയും പേർ കൊവിഡ് രോഗത്തിൽ നിന്നും മുക്തി നേടുന്നത്. ഇതോടെ യു.എ.ഇയിൽ രോഗമുക്തി നേടിയവരുടെ എണ്ണം 4295 ആയി ഉയർന്നിട്ടുണ്ട്. നിലവിൽ രാജ്യത്ത് 12, 937 പേരാണ് കൊവിഡ് രോഗികളായി ഉള്ളത്.

ആകെ കൊവിഡ് രോഗികളിൽ 25 ശതമാനം പേരും രോഗമുക്തി നേടിയതായി യു.എ.ഇ സർക്കാരിന്റെ വക്താവ് ഡോ. ആമ്ന അൽ ദഹക് അൽ ഷംസി വ്യക്തമാക്കിയിട്ടുമുണ്ട്. അതേസമയം പുതുതായി 624 പേരിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അടുത്തിടെ രാജ്യത്തെ ആരോഗ്യ വകുപ്പ് 33,155 കൊവിഡ് ടെസ്റ്റുകൾ നടത്തിയതിന് ശേഷമാണ് ഇത്രയും പേരിൽ രോഗം കണ്ടെത്തിയത്. രാജ്യത്ത് കൊവിഡ് രോഗം മൂലം പുതുതായി 11 പേർ മരണമടഞ്ഞിട്ടുമുണ്ട്. ഇതോടെ രോഗംമൂലം മരണമടഞ്ഞവരുടെ എണ്ണം 185 ആയി ഉയർന്നു.