ലക്നൗ: ഉത്തർപ്രദേശിലെ ഗദ്ദംപൂരിൽ പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ 14 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഗ്രാമത്തിലെ പുഴക്കരയിൽ കാലികളെ മേയ്ക്കാൻ പോയ പെൺകുട്ടിയെ പ്രതി കയറിപ്പിടിക്കുകയും പിന്നാലെ പീഡിപ്പിക്കുകയുമായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി ഇക്കാര്യം മാതാപിതാക്കളോടും ബന്ധുക്കളോടും പറഞ്ഞു. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയായെന്ന് തെളിഞ്ഞതോടെയാണ് പോലീസ് 14 കാരനെ പിടികൂടിയത്. പോലീസെത്തും മുമ്പ് പ്രതിയെ പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് മർദ്ധിച്ചിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം ജുവനൈൽ ഹോമിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു.