ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 3,277 പുതിയ കൊവിഡ് കേസുകളും 128 മരണവും റിപ്പോർട്ട് ചെയ്തു. ആകെ രോഗികൾ 62,939 ആയി ഉയർന്നു. മരണം 2109. ചികിത്സയിലുള്ളവരുടെ എണ്ണം 41472 ആയി. രോഗമുക്തി നിരക്ക് 30.76 ശതമാനമാണ്. 19,357 പേരാണ് ഇതുവരെ രോഗമുക്തരായത്.
-18 സി.ഐ.എസ്.എഫുകാർക്ക് കൂടി കൊവിഡ്. കൊവിഡ് ബാധിച്ച സി.ഐ.എസ്.എഫുകാരുടെ എണ്ണം 64 ആയി.
-56 ഐ.ടി.ബി.പി ജവാൻമാർക്ക് കൂടി കൊവിഡ്. ഇവരെല്ലാം ഡൽഹിയിൽ ഡ്യൂട്ടിചെയ്തവരാണ്. ഐ.ടി.ബി.പിയിൽ ആകെ 156 ജവാൻമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
-18 ബി.എസ്.എഫ് ജവാൻമാർക്ക് കൂടി കൊവിഡ്. 16 പേർ ത്രിപുരയിലും രണ്ടുപേർ ഡൽഹിയിലും.ബി.എസ്.എഫിൽ ആകെ 276 പേർക്ക് കൊവിഡ്.
-കർണാടകയിൽ 53 പുതിയ കൊവിഡ് കേസുകൾ.ഒരു മരണം
-385 കാശ്മീരി വിദ്യാർത്ഥികളെ മദ്ധ്യപ്രദേശിൽ നിന്ന് ജമ്മുകാശ്മീരിലെത്തിച്ചു
-തമിഴ്നാട്ടിൽ 669 പുതിയ കേസുകൾ. മൂന്ന് മരണം. ആകെ രോഗികൾ 7204. മരണം 47
-ഡൽഹിയിലെ ഷാലിമാർ ബാഗിലെ പൊലീസ് സ്റ്റേഷനിലെ അഡിഷണൽ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് കൊവിഡ്. ഈ സ്റ്റേഷനിലെ ഏഴുപൊലീസുകാരെ നിരീക്ഷണത്തിലാക്കി.
-ഡൽഹിയിൽ 381 പുതിയ കേസുകൾ. അഞ്ചുമരണം.
രാജസ്ഥാനിൽ 45 പുതിയ രോഗികളും ഒരു മരണവും.
-മുംബയിലെ ധാരാവിയിൽ 26 പുതിയ കേസുകൾ. രണ്ടു മരണം.. ആകെ രോഗികൾ 859. 29 മരണം.
കർണാടകയിൽ 54 പുതിയ കേസുകൾ.
-ഒഡിഷയിൽ പത്ത് പുതിയ രോഗികൾ.ആകെ 362.
-ഹരിയാനയിൽ 20 പുതിയ രോഗികൾ
- 24 മണിക്കൂറിനിടെ പത്ത് സംസ്ഥാനങ്ങളിൽ പുതിയ കേസുകളില്ല.
-മഹാരാഷ്ട്രയിലെ ബൈക്കുള വനിതാ ജയിലിൽ 54കാരിക്ക് കൊവിഡ്.
-ജമ്മുകാശ്മീരിലെ ബാരമുള്ളയലെ ഇൻഡോർ സ്‌റ്റേഡിയം കൊവിഡ് കെയർ സെന്ററാക്കി