ന്യൂഡല്‍ഹി: ലോക്ക്ഡൗണിനെ തുടർന്ന് നിറുത്തിവച്ചിരുന്ന ട്രെയിൻ സർവീസുകൾ മേയ് 12 മുതൽ പുനരാരംഭിക്കാൻ റെയിൽവേ ഒരുങ്ങഉന്നു. ആദ്യഘട്ടമെന്ന നിലയില്‍ 15 ട്രെയിനുകളാണ് ഓടിക്കുക.. സ്റ്റേഷനിൽ നിന്ന് ടിക്കറ്റെടുക്കാൻ ആവില്ല.. ഐആര്‍സിടിസി വെബ്‌സൈറ്റിലൂടെ മാത്രമായിരിക്കും ടിക്കറ്റ് ബുക്കിംഗ്.തിങ്കളാഴ്ച വൈകിട്ട് നാല് മുതല്‍ യാത്രക്കാർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
ന്യൂഡല്‍ഹിയില്‍നിന്ന് വിവിധ നഗരങ്ങളിലേയ്ക്കുള്ള സര്‍വീസുകളാണ് ആരംഭിക്കുക. തിരുവനന്തപുരം, ബംഗളൂരു, ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളിലേയ്ക്ക് സര്‍വീസുകള്‍ ഉണ്ടായിരിക്കും
കര്‍ശനമായ ആരോഗ്യപരിശോധന നടത്തിയ ശേഷമായിരിക്കും യാത്രക്കാർക്ക് പ്രവേശനം.. യാത്രക്കാര്‍ മാസ്‌ക് ധരിച്ചിരിക്കണം. കൈയിലുള്ള ബാഗുകള്‍ ഉള്‍പ്പെടെ പരിശോധിക്കും. കൊവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമായിരിക്കും യാത്ര അനുവദിക്കുക.