ബ്യൂണസ് അയേഴ്സ് : കൊവിഡ് കാലത്ത് ദുരിതത്തിലായവർക്ക് സഹായമെത്തിക്കാൻ ആട്ടോഗ്രാഫുമായി ഡീഗോ മറഡോണ. 1986 ലോകകപ്പിൽ അണിഞ്ഞ ജഴ്സിയുടെ മാതൃകയിൽ ഒപ്പു വെച്ചാണ് മറഡോണ ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകിയത്.
ഇത് ലേലത്തിൽ വെച്ച് ലഭിക്കുന്ന തുക ബ്യൂണസ് അയേഴ്സിലെ ദരിദ്ര മേഖലയിൽ ജീവകാരുണ്യ പ്രവർത്തനത്തിന് ഉപയോഗിക്കും. മറഡോണ രംഗത്തിറങ്ങിയതോടെ സംഭാവനകളും ശുചീകരണ ഉപകരണങ്ങൾ, മാസ്ക്കുകൾ, ഭക്ഷണ വസ്തുക്കൾ എന്നിവയും എത്തിത്തുടങ്ങി.