manmohan-singh

ന്യൂഡൽഹി : മുൻപ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിനെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദന അനുഭവവപ്പെട്ടതിനെതുടർന്ന് രാത്രി 8.45ഓടെയാണ് മൻമോഹൻസിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ കാ‌ർ‌‌ഡിയാക് തൊറാസിക് വാ‌‌ർഡിൽ അദ്ദേഹം നിരീക്ഷണത്തിൽ കഴിയുകയാണെന്ന് വാർത്താഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.