ന്യൂഡൽഹി: കേരളത്തിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനുള്ള ചെലവ് വഹിക്കാൻ കോൺഗ്രസ് തയാറാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അറിയിച്ചു. ഇക്കാര്യത്തിൽ ഡൽഹി പി.സി.സി അദ്ധ്യക്ഷൻ അനിൽകുമാർ ചൗധരി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചതായും അദ്ദേഹം പറഞ്ഞു.