മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
വ്യക്തിസ്വാതന്ത്ര്യമുണ്ടാകും. അനുഭവഫലം നേടും. അനാവശ്യമായ ചിന്തകൾ.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ജീവിതയാഥാർത്ഥ്യങ്ങളെ മനസിലാക്കും. സാമ്പത്തികലാഭം. ആശ്വാസവും സമാധാനവും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പ്രയത്നം കൂടുതൽ വേണ്ടിവരും. ആരോഗ്യം സംരക്ഷിക്കും. അധികാര പരിധി വർദ്ധിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
കാര്യങ്ങൾ സാദ്ധ്യമാകും. അഹംഭാവം ഒഴിവാക്കണം. പ്രവർത്തന ക്ഷമത.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
കാര്യനിർവഹണ ശക്തി ഉണ്ടാകും. സഹൃദയ സദസിൽ ആദരവ്. പ്രവർത്തന പഥങ്ങളിൽ വിജയം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
അനുഭവജ്ഞാനമുണ്ടാകും. ആശയങ്ങൾക്ക് പുതുജീവൻ. ആപൽഘട്ടങ്ങൾ തരണം ചെയ്യും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സാഹചര്യങ്ങളെ അതിജീവിക്കും. അഹോരാത്രം പ്രയത്നം. ഒരു കാര്യത്തിലും പ്രതികരിക്കരുത്.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
വാഹനയാത്രയിൽ ശ്രദ്ധിക്കണം. സാഹചര്യങ്ങൾ മാറും. നിരവധി കാര്യങ്ങൾ ഏറ്റെടുക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ഊർജ്ജസ്വലതയുണ്ടാകും. അപ്രതീക്ഷിതമായ സാഹചര്യങ്ങൾ. സുഹൃത് സഹായം തേടും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
തർക്കങ്ങൾ പരിഹരിക്കും. വിട്ടുവീഴ്ചാമനോഭാവം. വ്യക്തിത്വ വികസനമുണ്ടാകും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
എതിർപ്പുകളെ അതിജീവിക്കും. പ്രവർത്തനമേഖലകളിൽ തടസം. ചുമതലകൾ അന്യരെ ഏല്പിക്കരുത്.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
വിദേശ ഉദ്യോഗം തുടരും. അവസരങ്ങൾ വിനിയോഗിക്കും. ഊർജ്ജസ്വലതയുണ്ടാകും.