നിരവധി സവിശേഷതകളാൽ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്ന പൂക്കളാണ് ഓർക്കിഡ്. വളർത്താൻ വളരെ കുറച്ച് സ്ഥലം മതി. ഓർക്കിഡ് പൂക്കൾ ഇറുത്തെടുത്താലും ദീർഘനാൾ വാടാതെ നിൽക്കും. കേരളത്തിലെ കാലാവസ്ഥ ഓർക്കിഡിന് യോഗ്യമായതാണ്.
ആന്തരിക്ഷത്തിലെ ഉയർന്ന ഈർപ്പനിലയും, ഇളം ചൂടുള്ള കാറ്റും ഓർക്കിഡ് ചെടികളെ പുഷ്പിക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. ഭംഗിക്ക് പുറമേ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്താൽ കൈനിറയെ വരുമാനം നേടി തരാനും ഓർക്കിഡിന് സാധിക്കുന്നു. നല്ല തോതിലുള്ള വായുസഞ്ചാരം ഓർക്കിഡ് ചെടികൾക്ക് ആരോഗ്യം നൽകും.
ചിലയിനം ഓർക്കിഡുകൾക്ക് പൂർണതോതിൽ സൂര്യപ്രകാശം ആവശ്യമാണ്, എന്നാൽ ചില ഇനങ്ങൾ ചൂടു കൂടിയാൽ കരിഞ്ഞുപോകും. രാവിലെയുള്ള സൂര്യപ്രകാശമാണ് കൂടുതൽ നല്ലത്. അതിനാൽ സൂര്യന് അഭിമുഖമായി കിഴക്കോട്ടു ചെടികൾ വയ്ക്കുക.
കൃഷി രീതി
ചെടിച്ചട്ടിയിൽ ഉയർന്നിരിക്കുന്ന രീതിയിൽ ഓർക്കിഡ് നടണം. താഴ്ന്നു പോകരുത്. ഇടയ്ക്കിടെ നനച്ചുകൊടുക്കണം. ഷേഡ്നെറ്റിനു താഴെ വേണം വളർത്താൻ. തണുത്ത അന്തരീക്ഷം ഇഷ്ടപ്പെടുന്ന ചെടിയായതിനാല്‍ കൂടെക്കൂടെ നനച്ചു കൊടുക്കുന്നത് നല്ലതാണ്. അഴുകിയ ഇല, തൊണ്ട്, ആറ്റുമണ്ണ്, ചെറിയ കരിക്കഷ്ണം, ചെറുതായി ഉടച്ച ഓടിൻ കഷ്ണം എന്നിവ നന്നായി കലർത്തി ചട്ടി നിറയ്ക്കണം. ചെടി പൂത്തുകഴിഞ്ഞാൽ ഇടയ്ക്കിടെ നനയ്ക്കുന്നത് ആവശ്യമില്ല. ധാരാളം വായുസഞ്ചാരമുള്ള സ്ഥലത്തുവേണം ചട്ടി സൂക്ഷിക്കുവാന്‍.
വളങ്ങൾ
രേഗങ്ങൾ
ഒരു പ്രധാന കുമിൾ രോഗം. ഇലകളിൽ മഞ്ഞപ്പുള്ളികൾ കാണുന്നു. ഇത് ക്രമേണ വ്യാപിച്ച് ഇല പാടേ മഞ്ഞ നിറമായി അടർന്ന് വീഴുന്നു. ചെടിയുടെ വളർച്ചയും മുരടിക്കും.
ഫോൾട്ടാഫ് (2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ) അല്ലെങ്കിൽ സിനെബ് (2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ) അല്ലെങ്കിൽ ബാവിസ്റ്റിൻ (ഒരു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ) എന്നിവയിൽ ഏതെങ്കിലുമൊന്ന് ആഴ്ചയിൽ ഒരിക്കൽ തളിച്ച് രോഗം നിയന്ത്രിക്കാം.
ഫലനോപ്സിസ്, അരാൻഡ പോലുള്ള ഇനങ്ങളിൽ ഈ രോഗം പെട്ടെന്നുണ്ടാകും. മണ്ടയഴുകലുള്ള ചെടിയുടെ ഇല, വലിച്ചാൽ ഊരിപ്പോരും. രോഗ ബാധിതമായ ഇലകൾ നീക്കി മണ്ട വൃത്തിയാക്കി അവിടെ ഫോൾട്ടാഫ് അല്ലെങ്കിൽ സിനെബ് ഉപയോഗിക്കാവുന്നതാണ്.
പേരു സൂചിപ്പിക്കുന്നതുപോലെ രോഗം ബാധിച്ച ചെടിയുടെ വേരുകൾ അഴുകി ചെടികൾ നശിക്കുന്നു. മഴക്കാലത്താണ് ഈ രോഗബാധയ്ക്ക് സാധ്യത കൂടുതൽ. തൊണ്ടുപയോഗച്ച് ഓർക്കിഡ് ചെടികൾ നടുന്നതും രോഗം വരുന്നതിനുള്ള ഒരു കാരണമായി പറയാറുണ്ട്. ഫോൾട്ടാഫ്, ബാവിസ്റ്റിൻ ഇവയിൽ ഏതെങ്കിലുമൊന്ന് ആഴ്ചയിലൊരിക്കൽ തളിച്ച് രോഗനിയന്ത്രണം നടത്താം. വേരുകൾക്ക് ചുറ്റും വേണ്ടത്ര വായുസഞ്ചാരം ലഭ്യമാക്കാനും ശ്രദ്ധിക്കണം.